കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ വീട്ടില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ കളിപ്പാട്ടത്തിന്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്.
ഇന്നലെ രാത്രിയാണ് സംഭവം. കളിപ്പാട്ട കാറിന് താഴെ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാർ വനം വകുപ്പിനെ ബന്ധപ്പെട്ടു. പാമ്പു പിടിത്തക്കാരൻ ബിജിലേഷ് കോടിയേരി പിന്നാലെ സ്ഥലെത്തെത്തി
ഏറെ നേരം പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ കണ്ട സമയത്ത് കുട്ടികളാരും കളിപ്പാട്ടതിന് സമീപത്ത് ഇല്ലാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.