കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് പോലീസ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പരിശോധനയ്ക്കിടെ
6 സ്റ്റീൽ ബോംബുകൾ പോലീസ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ.
സ്ഥലത്ത് ബോംബ് സ്‌ക്വാഡും എത്തിച്ചേർന്നു. പ്രദേശത്ത് കർശനമായ പോലിസ് നിരീക്ഷണം തുടരുന്നു