Zygo-Ad

കൂട്ടുപുഴയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

  

img_4208-1.jpg

ഇരിട്ടി:കൂട്ടുപുഴയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി18.815 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേർ ഇരിട്ടി പൊലീസ് പിടികൂടി.

വളപട്ടണം മന്ന സൗജാസ് സ്വദേശിയായ കെ.വി. ഹഷീർ (40), വി.കെ. ഹൗസ് വളപട്ടണത്തെ വി.കെ. ഷമീർ (38) എന്നിവരാണ് അറസ്റ്റിലായത്.

കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വെച്ചാണ് കെ.എല്‍13 ഇസഡ്-2791 ഹോണ്ട ജാസ് കാറില്‍ എത്തിയ ഇവരില്‍ നിന്ന് എം.ഡി.എം.എ .പിടിച്ചെടുത്തത്. .

പോലീസിന്റെ ചോദ്യം ചെയ്യലിൽ ബംഗളൂരുവിൽ നിന്ന് 16,000 രൂപക്ക് എം.ഡി.എം.എ വാങ്ങിയതാണ് എന്ന് ഇരുവരും സമ്മതിച്ചു.

ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീന്‍റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ ദീപു, ഡ്രൈവർ സി.പി.ഒ ആദർശ് എന്നിവരും ഉൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ