Zygo-Ad

കരിക്കോട്ടക്കരിയിൽ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

 


അച്ചാർ യൂനിറ്റ് നടത്തി വരികയായിരുന്ന യുവാവ് ഒട്ടോ മറിഞ്ഞ് മരണപ്പെട്ടു

ഇരിട്ടി മലയോര ഹൈവേയിൽ കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലി വളവിലായിരുന്നു അപകടം.  വളയങ്കോട് സ്വദേശി കൊട്ടിലിങ്കൽ സുബൈർ  ആണ് അപകടത്തിൽ മരിച്ചത്. 45 വയസ്സായിരുന്നു. ഇദ്ദേഹമായിരുന്നു ഒട്ടോ ഓടിച്ചിരുന്നത്. ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.

നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോയ്ക്ക് അടിയിൽ കുടുങ്ങിയ സുബൈറിനെ നാട്ടുകാർ രക്ഷപ്പെടുത്തി ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ചാർ യൂണിറ്റ് നടത്തി വരികയായിരുന്നു സുബൈർ.

വളരെ പുതിയ വളരെ പഴയ