പിണറായി :എരുവട്ടിയിൽ ഭ്രാന്തൻ നായയുടെ കടിയേറ്റ് അഞ്ചു വയസുകാരി ഉൾപ്പടെ 17 പേർക്ക് പരിക്ക്. തീപ്പെട്ടി കമ്പനി, ബനിയൻ കമ്പനി, മുരിക്കോളി മുക്ക്, പാനുണ്ട റോഡ്, ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ ആളുകൾക്കും വളർത്തു മൃഗങ്ങൾക്കും ആണ് നായയുടെ കടിയേറ്റത്. പാച്ചപൊയ്കയിലെ അഞ്ചു വയസുകാരി ദേവ മിത്ര, ശ്യാമിലി (35), ശ്രീമതി (70), ഭഗത് സിംഗ് നഗറിലെ ശ്രീകാന്ത് (45), ബാബു (60), തീപ്പെട്ടി കമ്പനി പരിസരത്തെ ലൈല (60), ബാബു (72), നളിനി (72), കായലോടിലെ ഷാജ (46), സറ മെഹബീഷ് (7), മോബിൾ (44), ശക്കുന്തള (62), നിമീഷ് (45), പാനുണ്ടയിലെ രമേശൻ, റംഷിദ് മട്ടന്നൂർ (42), അറത്തിൽ ഭഗവതി ക്ഷേത്രം സമീപം ശാന്ത സി (70), ശ്യാമിൻ (32) എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ പിണറായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും തലശ്ശേരി ജനറൽ ആശുപത്രിയിലും ചികിത്സ തേടി.