Zygo-Ad

എസ്ഡിപിഐ കോട്ടയം പഞ്ചായത്ത് കമ്മിറ്റി വാഹനജാഥയും പദയാത്രയും സംഘടിപ്പിച്ചു

 


കോട്ടയം മലബാർ :വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന  കാംപയിന്റെ ഭാഗമായി കോട്ടയം പഞ്ചായത്ത് പ്രസിഡണ്ട് പി എം മുനീർ കൂവപ്പാടി നയിക്കുന്ന വാഹനജാഥയും പദയാത്രയും കിണവക്കലിൽ സമാപിച്ചു,രാവിലെ 11 മണിക്ക് കോട്ടയം പൊയിലിൽ നിന്ന് ആരംഭിച്ച വാഹന ജാഥ ആറാം മൈൽ, മൈതാനപ്പള്ളി, കുന്നിനുമീത്തൽ , കോട്ടയംഅങ്ങാടി,പുറക്കളം, മൗവ്വേരി,കൂവപ്പാടി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം  ഓലായിക്കരയിൽ എത്തിച്ചേർന്നു,ഓലായിക്കരയിൽ നിന്നും ആരംഭിച്ച പദയാത്ര എസ്ഡിപിഐ കണ്ണൂർ ജില്ലാ ട്രഷറർകെ ഇബ്രാഹിം, ഫ്ലാഗ് ഓഫ് ചെയ്തു,കിണവക്കലിൽ വച്ച് നടന്ന സമാപന പൊതുയോഗം,കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം മുസവ്വിർ പാനൂർഉദ്ഘാടനം ചെയ്തു ,പഞ്ചായത്ത് വൈ: പ്രസിഡൻ്റ് കെ വി ബഷീർ കോട്ടയംപൊയിൽ,സെക്രട്ടറി കെ കെ തൗഫീഖ് കൂവപ്പാടി,ജോ:സെക്രട്ടറി ഷംസീർ സിപി കോട്ടയം അങ്ങാടി,ട്രഷറർ ശിഹാബ് കോട്ടയം പൊയിൽ, ,നഫീസത്തുൽ മിസിരിയ,അനസ് കടവത്തൂർ,എന്നിവർ സംസാരിച്ചു,

വളരെ പുതിയ വളരെ പഴയ