Zygo-Ad

പാട്യത്ത് ലൈഫ് ഭവനപദ്ധതിയുടെ സമ്പൂർണ്ണ പ്രഖ്യാപനം നടത്തി

 


പാട്യം ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭൂമിയുള്ള ഭവന രഹിതരായ മുഴുവൻ പേർക്കും ആനുകൂല്യം അനുവദിച്ച് സമ്പൂർണ്ണ പ്രഖ്യാപനം നടന്നു. ചടങ്ങ് എം.എൽ.എ. കെ.പി. മോഹനൻ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. ഷിനിജ അധ്യക്ഷത വഹിച്ചു. ‘മനസ്സോടിത്തിരി മണ്ണ്’ പരിപാടിയിൽ ഉൾപ്പെടുത്തി ഭൂരഹിതരായ രണ്ടുപേർക്കും അഞ്ച് സെന്റ് വീതം (ആകെ പത്ത് സെന്റ്) ഭൂമി വിട്ടു നൽകിയ പാട്യം മൂഴിവയൽ സ്വദേശിയായ സിന്ധുലാലിനെ എം.എൽ.എ. ഉപഹാരം നൽകി ആദരിച്ചു.

വി.ഇ.ഒ. വിനയ ഭാസ്കരൻ സ്വാഗതം ആശംസിച്ചു. വി.ഇ.ഒ. ശ്രീജേഷ് ടി. റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ സുജാത ടി. ആശംസ അർപ്പിച്ചു.

ഭരണസമിതി അംഗങ്ങൾ, ലൈഫ് പദ്ധതി ഗുണഭോക്താക്കൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വി. രതി, പ്രസീത ഇ.സി., ഗോകുൽദാസ് ഹൈമ ജ കോട്ടായി, പത്മനാഭൻ പി., അനുരാഗ് പാലേരി എന്നിവർ പങ്കെടുത്തുവെന്നതും ശ്രദ്ധേയമാണ്.

വികസന സ്ഥിരം സമിതി അംഗം രവീന്ദ്രൻ മേപ്പാട നന്ദി രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ