Zygo-Ad

തെരഞ്ഞെടുപ്പ് ആരവങ്ങളിൽ നിന്നൊഴിഞ്ഞ് മട്ടന്നൂർ നഗരസഭ


 മട്ടന്നൂർ: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും തെരഞ്ഞെടുപ്പ് ആരവങ്ങളിൽ നിന്നൊഴിഞ്ഞ് മട്ടന്നൂർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ നാടും നഗരവും ഉണർന്നു. എന്നാൽ മട്ടന്നൂർ നഗരസ ഭ ഇതിൽ നിന്ന് വേറിട്ടു നിൽക്കുകയാണ്. മട്ടന്നൂർ നഗരസഭയുടെ ഭരണസമിതിയുടെ കാലാവധി തീരാൻ ഇനിയും രണ്ടു വർഷമുണ്ട്. 2020ൽ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോഴും മട്ടന്നൂർ നഗരസഭയുടെ സ്ഥിതി ഇതുതന്നെയായിരുന്നു.

നഗരസഭ കൗൺസിലിൻ്റെ കാലാവധി 2022 സെപ്റ്റംബർ 10 നാണ് അവസാനിച്ചത്. ആഗസ്‌റ്റ് 20നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഇനി രണ്ടു വർഷം കൂടിയുണ്ട് ഇപ്പോഴത്തെ ഭരണസമിയുടെ കാലാവധി. 1962 ലാണ് പഴശി, കോളാരി, പൊറോറ എന്നീ വില്ലേജുകൾ ചേർത്ത് മട്ടന്നൂർ പഞ്ചായത്ത് രൂപീകരിച്ചത്. 1991 ലാണ് മട്ടന്നൂരിനെ ആദ്യം നഗരസഭയായി ഉയർത്തിയത്. എന്നാൽ അതേ വർഷം ഭരണത്തിൽ എത്തിയ യു.ഡി.എഫ് സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി മാറ്റി. ഇതിനെതിരെ എൽ.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 1992 ൽ മട്ടന്നൂരിന് നഗരസഭാ പദവി തിരിച്ചു നൽകുകയായിരുന്നു. വേണ്ടത്ര ജീവനക്കാരടക്കമില്ലാത്ത പ്രശ്നങ്ങൾ കാരണം വർഷങ്ങളോളം നഗരസഭയായി പ്രവർത്തിച്ചിരുന്നില്ല. സ്പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം. 1997ലാണ് പിന്നീട് തെരഞ്ഞെടുപ്പ് നടന്നത്. അന്നു മുതൽ മറ്റ് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ വ്യത്യസ്തമായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ 35 അംഗ ഭരണ സമിതിയാണ് നഗരസഭയിലുള്ളത്. എൽ.ഡി.എഫിന് 21 ഉം യു.ഡി.എഫിന് 14ഉം. നഗരസഭ രൂപീകരിച്ചതിനു ശേഷം ആറാമത്തെ ഭരണസമിതിയാണ് എൻ. ഷാജിത്ത് ചെയർമാനും ഒ. പ്രീത വൈസ് ചെയർമാനുമായുള്ള എൽ.ഡി.എഫ് ഭരണ സമിതി.1997ൽ നഗരസഭ രൂപീകരി ച്ചതിന് ശേഷമുള്ള ആറ് തെരഞ്ഞെടുപ്പിലും ഇടതുമുന്നണിവൻ ഭൂരിപക്ഷത്തോടെയാണ് മട്ടന്നൂരിൻ്റെ ഭരണം കൈയ്യാളുന്നത്.

വളരെ പുതിയ വളരെ പഴയ