കൂത്തുപറമ്പ് : പാലക്കാട്ട് നടന്ന കേരളാ സ്കൂൾ ശാസ്ത്രോത്സവത്തിൽ മമ്പറം എച്ച്.എസ്.എസ് സംസ്ഥാന തലത്തിൽ മികച്ച നേട്ടം നേടി.
ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്രമേളയിൽ 28 പോയിന്റോടെ ഒന്നാം സ്ഥാനവും, ഓവറോൾ വിഭാഗത്തിൽ 41 പോയിന്റോടെ സംസ്ഥാനത്തിലെ മികച്ച രണ്ടാമത്തെ ശാസ്ത്ര വിദ്യാലയമായും മമ്പറം എച്ച്.എസ്.എസ് അവിശ്വസനീയമായ വിജയം സ്വന്തമാക്കി.
ഹൈസ്കൂൾ വിഭാഗത്തിലെ പ്രവൃത്തി പരിചയമേളയിൽ “പ്രോഡക്റ്റ് യൂസിങ് വേസ്റ്റ് മെറ്റീരിയൽസ്” വിഭാഗത്തിൽ എസ്. ആരാധ്യ ഒന്നാം സ്ഥാനം നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിലെ ശാസ്ത്രമേളയിലെ സ്റ്റിൽ മോഡൽ വിഭാഗത്തിൽ ദിയ വിനോദും കെ.കെ. ദേവനന്ദയും രണ്ടാം സ്ഥാനത്തേക്കും ഉയർന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ഇംപ്രവൈസ്ഡ് എക്സ്പെരിമെന്റ് വിഭാഗത്തിൽ കാർത്തിക്, അനുനന്ദ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പ്യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ വിക രാഗേഷ് രണ്ടാം സ്ഥാനവും, പോസ്റ്റർ ഡിസൈനിങ്ങിൽ ഫാത്തിമ സിയ രണ്ടാം സ്ഥാനവും, മെറ്റൽ എംബോസിങ്ങിൽ ഋതുനന്ദ മൂന്നാം സ്ഥാനവും നേടി.
ശാസ്ത്ര നാടക വിഭാഗത്തിൽ ഹൈസ്കൂൾ ടീം സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടുകയും മമ്പറം എച്ച്.എസ്.എസ് ശാസ്ത്രോത്സവത്തിൽ സമഗ്രമായ മികവ് തെളിയിക്കുകയും ചെയ്തു.
