പേരാവൂർ: മണത്തണ അണുങ്ങോട് ഉന്നതിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് ജനവാസ മേഖലയ്ക്ക് സമീപമുള്ള പറമ്പിൽ തീ പടർന്നത്.
വിവരമറിഞ്ഞ ഉടൻ പേരാവൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ പടരാതിരിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. വേനൽ കടുത്തതോടെ പ്രദേശത്ത് ഉണങ്ങി നിൽക്കുന്ന പുല്ലിന് തീപിടിച്ചതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. കൂടുതൽ സ്ഥലങ്ങളിലേക്ക് തീ വ്യാപിക്കാതിരിക്കാൻ ഫയർ യൂണിറ്റുകൾ ജാഗ്രത തുടരുകയാണ്
