Zygo-Ad

പാട്യം ഗ്രാമപഞ്ചായത്തിൽ വേനൽക്കാല പച്ചക്കറി കൃഷിക്ക് തുടക്കം; മാതൃകാ കർഷകൻ ശങ്കുണ്ണിയുടെ കൃഷിയിടത്തിൽ നടീൽ ഉദ്ഘാടനം നടന്നു

 


കൂത്തുപറമ്പ്: കൃഷിയെ നെഞ്ചിലേറ്റുന്ന പാട്യം ഗ്രാമപഞ്ചായത്തിൽ വേനൽക്കാല പച്ചക്കറി കൃഷിക്ക് ആവേശകരമായ തുടക്കം. പഞ്ചായത്തിലെ മികച്ച മാതൃകാ കർഷകനായ ശ്രീ. ശങ്കുണ്ണിയുടെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയുടെ ഉദ്ഘാടനം പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.പി. പ്രദീപൻ മാസ്റ്റർ നിർവഹിച്ചു.

വാർഡ് മെമ്പർ ശ്രീ. അനുരാഗ് പലേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ അശ്വതി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കൃഷിവകുപ്പിന്റെ സജീവമായ സഹായത്തോടുകൂടി ഒരു ഏക്കറോളം വരുന്ന തരിശുനിലത്തിലാണ് ശങ്കുണ്ണി കൃഷിയിറക്കുന്നത്. വെള്ളരി, വെണ്ട, പച്ചമുളക്, വഴുതന തുടങ്ങിയ വിളകളാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്.


പാട്യം വില്ലേജ് കർഷകസംഘം പ്രസിഡന്റ് പ്രകാശൻ മാഷ്, പ്രദേശത്തെ മറ്റ് പ്രമുഖ കർഷകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. തരിശുനിലങ്ങളെ വിളഭൂമിയാക്കി മാറ്റുന്ന ശങ്കുണ്ണിയുടെ ഈ പ്രവർത്തനം പഞ്ചായത്തിലെ മറ്റ് കർഷകർക്കും വലിയ പ്രചോദനമാണ്.



വളരെ പുതിയ വളരെ പഴയ