ഉളിക്കൽ: വള്ളിത്തോട്-ഉളിക്കൽ റൂട്ടിലെ കേയാപറമ്പിൽ വച്ച് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അപകടത്തെത്തുടർന്ന് വള്ളിത്തോട്-ഉളിക്കൽ റൂട്ടിൽ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.