Zygo-Ad

ഇരിട്ടി പഴയ പാലത്തിലെ ഹൈറ്റ് ഗേറ്റ് ടൂറിസ്റ്റ് ബസ് ഇടിച്ച് തകർന്നു

 


ഇരിട്ടി: ഇരിട്ടി പഴയ പാലത്തിൽ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ സ്ഥാപിച്ച ഹൈറ്റ് ഗേറ്റ് (ഉയര ഗേറ്റ്) ടൂറിസ്റ്റ് ബസ് ഇടിച്ച് തകർന്നു. ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. പാലത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഭാരവാഹനങ്ങൾ കയറാതിരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഇവിടെ ഗേറ്റ് സ്ഥാപിച്ചിരുന്നത്.

നേരത്തെ ബുധനാഴ്ച രാത്രിയിൽ മറ്റൊരു വാഹനമിടിച്ചതിനെ തുടർന്ന് ഗേറ്റിന്റെ ഇരുമ്പ് ബീമിന് ഒടിവ് സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ടൂറിസ്റ്റ് ബസ് വീണ്ടും ഗേറ്റിൽ ഇടിച്ചത്. അപകടത്തെത്തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം അൽപ്പനേരം തടസ്സപ്പെട്ടു. നിരോധനം മറികടന്ന് വലിയ വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നത്. ഗേറ്റ് തകർത്ത വാഹനത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ