Zygo-Ad

മമ്പറം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; തിരിച്ചറിയാൻ ശ്രമം തുടരുന്നു


 കൂത്തുപറമ്പ്: മമ്പറം പുഴയിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 45-50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് പുഴയിൽ മൃതദേഹം ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു. പിണറായി പോലീസും കൂത്തുപറമ്പ് ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ചയാളെ തിരിച്ചറിയുന്നതിനായി സമീപത്തെ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുള്ള കാണാതായവരുടെ വിവരങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.


വളരെ പുതിയ വളരെ പഴയ