മട്ടന്നൂർ: കെ.കെ. ശൈലജ എം.എൽ.എ. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മട്ടന്നൂർ ട്രിപ്പിൾ ജംഗ്ഷനിൽ നിർമ്മിച്ച ക്ലോക്ക് ടവറിന്റെയും സാമ്രാജ്യത്വ വിരുദ്ധ സ്മാരക ഓപ്പൺ സ്റ്റേജും ജനുവരി 28ന് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യും. തുടർന്ന് മെഗാ മ്യൂസിക്ക് ഫ്യൂഷൻ നടക്കും. 15 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലോക്ക് ടവർ സ്ഥാപിച്ചത്.
20 ലക്ഷം രൂപ ചെലവഴിച്ചാണ് പൊതുപരിപാടികൾ നടത്താനായി സ്റ്റേജും ഇരിപ്പിടവും സ്ഥാപിച്ചത്. ക്ലോക്ക് ടവറിനു സമീപത്തായി ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ട്. 8 ലക്ഷത്തോളം രൂപ ചെലവഴിച്ച് ടോപ്കോ ജ്വല്ലറിയാണ് ഡിവൈഡറുകൾക്ക് ആവശ്യമായ തുക നൽകുന്നത്.
