Zygo-Ad

തോക്ക് ചൂണ്ടി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവം: പ്രതി ഷുഹൈബ് റിമാൻഡിൽ

 


പേരാവൂർ: തോക്ക് ചൂണ്ടി ലോട്ടറി ടിക്കറ്റുകൾ കവർന്ന അഞ്ചംഗ സംഘത്തിലെ പ്രധാനി പിടിയിൽ. മുഴക്കുന്ന് ചാക്കാട് സ്വദേശി ചെമ്പോത്ത് ഷുഹൈബിനെയാണ് (32) പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

കഴിഞ്ഞ ദിവസമാണ് പേരാവൂർ മേഖലയിൽ ലോട്ടറി വിൽപ്പനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തത്. അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലുണ്ടായിരുന്നത്. കാറിലെത്തിയ സംഘം ടിക്കറ്റുകൾ പരിശോധിക്കാനെന്ന വ്യാജേന വാങ്ങി മടങ്ങാൻ ശ്രമിക്കുകയും, തടയാൻ ശ്രമിച്ചപ്പോൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കടന്നുകളയുകയുമായിരുന്നു.

പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷുഹൈബ് പിടിയിലായത്. അക്രമത്തിന് ഉപയോഗിച്ച വാഹനത്തെക്കുറിച്ചും മറ്റ് നാല് പ്രതികളെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതികൾ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.





വളരെ പുതിയ വളരെ പഴയ