കൂത്തുപറമ്പ്: കൂത്തുപറമ്പ് നീർവേലിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് മൂന്ന് നാടൻ ബോംബുകള്‍ കണ്ടെടുത്തു.
ഇന്ന് രാവിലെയാണ് ബോംബുകള്‍ കണ്ടെത്തിയത്. മൂന്ന് പ്ലാസ്റ്റിക്ക് പാത്രങ്ങളിലായാണ് ബോംബ് കണ്ടെത്തിയത്.
കൂത്തുപറമ്പ് പൊലീസും ബോംബ് സ്‌ക്വാഡും എത്തി ബോംബുകള്‍ നിർവീര്യമാക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. കണ്ടെത്തിയത് ബോംബാണോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു.
എന്നാല്‍ ബോംബ് സ്ക്വാഡ് എത്തി ബോംബ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശത്തെ രാഷ്ട്രീയ പശ്ചാത്തലം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
