Zygo-Ad

കണ്ണൂരിൽ പായത്ത് ജോലിക്കിടെ പണിസ്ഥലത്ത് നിന്നും ഉച്ചഭക്ഷണം കഴിച്ച 24 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ: അന്വേഷണമാരംഭിച്ച്‌ ആരോഗ്യ വകുപ്പ്

 


ഇരിട്ടി: തൊഴിലുറപ്പ് ജോലിക്കിടെ പണിസ്ഥലത്ത് നിന്നും ഉച്ചഭക്ഷണം കഴിച്ച തൊഴിലാളികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു.

പായം കരിയാലിലാണ് തൊഴിലിനിടെ ഭക്ഷണം കഴിച്ച 24തൊഴിലാളികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ഇവർ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

 കഴിഞ്ഞ ദിവസം പായം കരിയാലില്‍ ഒരു വീട്ടില്‍ തൊഴിലുറപ്പ് തൊഴിലിന്റെ ഭാഗമായി പഞ്ചായത്തിലെ പത്താം വാർഡിലെ 26 പേർ കാടുവെട്ടി തെളിക്കല്‍ നടത്തിയിരുന്നു.

ഉച്ചയ്ക്കു ശേഷം ഇവിടെ നിന്നും ഭക്ഷണം കഴിച്ച 24 പേർക്കാണ് വയറിളക്കവും ഛർദ്ദിയും ഉണ്ടായത്. ഇവർ വ്യാഴാഴ്ചയും വെള്ളിയാഴ്ച്ചയുമായി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 

തൊഴിലാളികളായ പ്രീത, മിനി,ബിന്ദു, രാധ, നാരായണി, വിക്രമൻ ഉള്‍പ്പെടെ ഉള്ള 24 പേരാണ് ചികിത്സ തേടിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇൻസ്‌പെക്ടർ അറിയിച്ചു

വളരെ പുതിയ വളരെ പഴയ