Zygo-Ad

മട്ടന്നൂർ പോളിയിൽ ചിക്കൻ പോക്സ്: അണുവിമുക്തമാക്കി കെ.എസ്.യു.


മട്ടന്നൂർ: കെ.എസ്.യു മട്ടന്നൂർ പോളി ടെക്‌നിക്ക് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ പോളിയിൽ ക്ലാസ്സുകളിൽ സാനിറ്റൈസ് ചെയ്ത് ശുദ്ധീകരണം നടത്തി.

വിദ്യാർത്ഥികൾക്ക് ചിക്കൻ പോക്സ് സ്ഥിതീകരിച്ച് കോളേജിന് അവധി കൊടുത്ത സാഹചര്യത്തിലാണ് ക്ലാസ്സുകൾ പുനരാംരംഭിക്കുന്നതിന് വേണ്ടി ക്ലാസ്സുകളിൽ സാനിറ്റൈസ് ചെയ്ത് ശുദ്ധീകരണം നടത്തിയത്. 

കോളേജ് യൂണിയൻ ചെയർമാൻ അശ്വന്ത് ആർ.കെ, ഷെസ മിന്നത്ത്, കാർത്തിക് വെള്ളിയാപറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി. ഓൺലൈനായാണ് ഈ ദിവസങ്ങളിൽ ക്ലാസ്സുകൾ നടന്നു കൊണ്ടിരുന്നത്. ക്ലാസ്സുകൾ ഓഫ്‌ലൈനായി ആരംഭിക്കേണ്ട നടപടികൾ പൂർത്തിയായതായി പ്രിൻസിപ്പൽ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ