Zygo-Ad

മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം മട്ടന്നൂർ നഗരസഭാ ഏറ്റുവാങ്ങി


മട്ടന്നൂർ: മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം മട്ടന്നൂർ നഗരസഭയ്ക്ക്. കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്കാരം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. ആർ. ബിന്ദുവിൽ നിന്നും മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.

 നഗരസഭ ഉപാധ്യക്ഷ ഒ പ്രീത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. പ്രസീന, കൗൺസിലർ കെ. ശ്രീലത, ഐ സി ഡി എസ് സൂപ്പർവൈസർ ദീപ തോമസ്, വുമൺ ഫെസിലിറ്റേറ്റർ പി. രജനി എന്നിവരും പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ