Zygo-Ad

പാട്യം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു; നീക്കിയിരിപ്പ് ബജറ്റുമായി ഭരണസമിതി

 


പാട്യം : പാട്യം ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബീനയാണ് ബജറ്റ് അവതരിപ്പിച്ചത്. കാർഷിക, ആരോഗ്യ, തൊഴിൽ മേഖലകൾക്ക് മുൻഗണന നൽകുന്ന വികസന രേഖയാണ് ഭരണസമിതി മുന്നോട്ടുവെച്ചിരിക്കുന്നത്.

28,52,74,981 രൂപ വരവും, 28,21,59,928 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ചെലവുകൾക്ക് ശേഷം 31,15,053 രൂപ നീക്കിയിരിപ്പുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്.

പഞ്ചായത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾക്കായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികാസം, സ്ത്രീ ശാക്തീകരണം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകൾക്കും ബജറ്റിൽ പ്രത്യേക ഊന്നൽ നൽകുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മറ്റ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് ബജറ്റ് അവതരിപ്പിച്ചത് 




വളരെ പുതിയ വളരെ പഴയ