Zygo-Ad

മട്ടന്നൂരിൽ നിന്ന് ഇനി 'കെ-ഫെനി'; കശുമാങ്ങയിൽ നിന്നും മദ്യം ഉത്പാദിപ്പിക്കാൻ കോളാരി ബാങ്ക്

 


മട്ടന്നൂർ: ഗോവയിലെ വിഖ്യാതമായ ഫെനിക്ക് പിന്നാലെ കേരളത്തിന്റെ സ്വന്തം 'കെ-ഫെനി' വിപണിയിലെത്തുന്നു. കണ്ണൂർ മട്ടന്നൂരിലെ കോളാരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് കശുമാങ്ങയിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നത്. കശുവണ്ടി കർഷകർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതിക്ക് ബാങ്ക് രൂപം നൽകിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി കർഷകരിൽ നിന്നും കിലോയ്ക്ക് 10 രൂപ നിരക്കിൽ കശുമാങ്ങ ശേഖരിക്കും. മട്ടന്നൂർ പരിയാരത്ത് സജ്ജമാക്കുന്ന ഉത്പാദന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഈ മാസം 26-ന് നടക്കുമെന്ന് ബാങ്ക് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കശുമാങ്ങ പാഴായിപ്പോകുന്നത് ഒഴിവാക്കാനും കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കാനും ഈ സംരംഭം സഹായിക്കുമെന്ന് ബാങ്ക് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. സർക്കാർ അനുമതിയോടെ സഹകരണ മേഖലയിൽ ഇത്തരമൊരു സംരംഭം വരുന്നത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും.



വളരെ പുതിയ വളരെ പഴയ