പേരാവൂർ: പേരാവൂർ വെള്ളർവള്ളിയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാടിനെ വന്യജീവി കൊന്ന നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ്കാട്ടാടിന്റെ ജഡം കണ്ടത്. കാട്ടാടിന്റെ ശരീരത്തിൽ വന്യജീവിയുടെ ആക്രമണത്തിന്റെ പാടുകളുണ്ട്.
പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. നേരത്തെയും ഇവിടെ വളർത്തുമൃഗങ്ങളെ വന്യജീവികൾ ആക്രമിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യജീവികളെ പിടികൂടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കും.
