Zygo-Ad

ചക്കരക്കല്ല് ബസ്‌ സ്റ്റാൻഡിൽ കെട്ടിട ഭാഗം തകർന്ന് വീണു


 ചക്കരക്കല്ല്: ബസ് സ്റ്റാൻഡ് പരിസരത്തെ വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിന്റെ ഭാഗം തകർന്ന് വീണു. സൺഷേഡ്, പാരപ്പറ്റ് ഭാഗങ്ങളാണ് നിലംപതിച്ചത്.

വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ബസ് സ്റ്റാൻഡിലേക്ക് വരുന്നതും തിരിച്ച് പോകുന്നതുമായ പ്രധാന വഴിയരികിലെ കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നത്.

സന്ധ്യാസമയമായതിനാൽ കൂടുതൽ ആളുകൾ ഇവിടെ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. കെട്ടിടത്തിലെ എല്ലാ മുറികളിലും കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

നൂറുകണക്കിനാളുകൾ ബസ്‌ സ്റ്റാൻഡിലേക്കും തിരിച്ചും പോകുന്ന വഴിയെന്ന നിലയിൽ യാത്രക്കാരുടെയും കടകളിൽ എത്തുന്നവരുടെയും സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഇത്തരം സംഭവങ്ങൾ.

വളരെ പുതിയ വളരെ പഴയ