Zygo-Ad

ഓപ്പറേഷൻ ഗജമുക്തി: കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമില്‍ നിന്നും ഒരു കാട്ടാനയെ കൂടി കാടുകയറ്റി


ആറളം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ ഗജമുക്തി’ ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാമില്‍ നിന്നും ഒരു കാട്ടാനയെ കൂടി ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി.

രാവിലെ ഒൻപത് മണിയോടെ ആറളം ഫാം ബ്ലോക്ക് 13-ലെ ചോമാനി ഓടച്ചാല്‍ ഭാഗത്ത് നിന്നാണ് വനംവകുപ്പ് എലിഫന്റ് ഡ്രൈവ് ആരംഭിച്ചത്. ഓടച്ചാല്‍ ഭാഗത്ത് കാട്ടാനയെ ട്രാക്ക് ചെയ്ത ദൗത്യ സംഘം, ആനപ്പാറ ഫെൻസിങ് വഴി ആനയെ സുരക്ഷിതമായി വനമേഖലയിലേക്ക് കടത്തിവിട്ടു.

ആറളം വൈല്‍ഡ് ലൈഫ് വാർഡന്റെയും കൊട്ടിയൂർ റേഞ്ച് ഓഫീസറുടെയും നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. 

കീഴ്പ്പള്ളി, മണത്തണ, തോലമ്പ്ര, ആറളം സെക്ഷനുകളില്‍ നിന്നും ഇരിട്ടി, നരികടവ് സ്റ്റേഷനുകളില്‍ നിന്നുമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ഉള്‍പ്പെടെ 25 പേർ പങ്കെടുത്തു. ശേഷിക്കുന്ന കാട്ടാനകളെ തുരത്തുന്നതിനായുള്ള ഓപ്പറേഷൻ വരും ദിവസങ്ങളിലും തുടരും.

വളരെ പുതിയ വളരെ പഴയ