കൂത്തുപറമ്പ്: ബാങ്ക് ലോണെടുത്ത് ജപ്‌തി ഭീഷണി നേരിടുന്നവരുടെ കൂട്ടായ്‌മ 'സർഫാസി' വിരുദ്ധ ജനകീയ പ്രസ്ഥാനത്തി ന്റെ യോഗം മാർച്ച് 8 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30ന് കൂത്തുപറമ്പ് സബർമതി സാംസ്‌കാരിക വേദി ഹാളിൽ (ഗോകുൽ സ്ട്രീറ്റ്) ചേരുന്നു.
ബാങ്ക് ജപ്‌തി നേരിടുന്നവരും അഭ്യുദയ കാംക്ഷികൾക്കും യോഗത്തിൽ പങ്കെടുക്കാവുന്നതാണ്. സംസ്ഥാന തല നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. നിങ്ങളുടെ സംശയങ്ങൾക്കും ആവലാതികൾക്കും ആവശ്യമായ മറുപടികൾ യോഗത്തിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 97473 44315, 82817 16490.
