Zygo-Ad

യുവതിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ചു; രണ്ടുപേർക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു

 


ആലക്കോട്: ഉദയഗിരി മാവുംതട്ടിൽ യുവതിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു സ്ത്രീകൾക്കെതിരെ പോലീസ് കേസെടുത്തു. മാവുംതട്ട് സ്വദേശി സി. രവീന്ദ്രന്റെ ഭാര്യ എം.എസ്. അജിതയ്ക്കാണ് (29) മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സിന്ധു, ഷൈനി എന്നിവർക്കെതിരെയാണ് ആലക്കോട് പോലീസ് കേസെടുത്തത്.

സംഭവത്തെക്കുറിച്ച്:

കഴിഞ്ഞ ഫെബ്രുവരി 24-ന് വൈകുന്നേരം 3.10-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓലിയിലെ വെള്ളം പൈപ്പിലൂടെ വിടുന്നതിനായി പോയ അജിതയെ പ്രതികൾ തടയുകയും മരവടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. അജിതയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



വളരെ പുതിയ വളരെ പഴയ