Zygo-Ad

വനിതാ ദിനത്തിൽ അഗതികൾക്കൊപ്പം സാന്ത്വനമായി വൈസ് വുമൺസ് ക്ലബ്ബുകൾ; മരിയ ഭവൻ സന്ദർശിച്ചു

 


കൂത്തുപറമ്പ്: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി അഗതികൾക്കൊപ്പം ഒരു ദിനം ചെലവഴിച്ച് വൈസ് വുമൺസ് ഷീറോസ് കൂത്തുപറമ്പ് ക്ലബ്ബിലെയും പാനൂർ ക്വീൻസ് ക്ലബ്ബിലെയും അംഗങ്ങൾ. കൂത്തുപറമ്പ് നിർമ്മലഗിരിയിലുള്ള മരിയ ഭവൻ അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പമാണ് ക്ലബ്ബ് അംഗങ്ങൾ വനിതാ ദിനം ആഘോഷിച്ചത്.

ഷീറോസ് ക്ലബ് പ്രസിഡന്റ് സി.വി. സുരഭിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൂത്തുപറമ്പ് നഗരസഭ ഉപാധ്യക്ഷ എം.വി. ശ്രീജ ഉദ്ഘാടനം നിർവഹിച്ചു. രണ്ടാം വാർഡ് കൗൺസിലർ സി. സബിന ആശംസകൾ നേർന്നു. വനിതാ ദിനത്തിന്റെ ഭാഗമായി ക്ലബ്ബ് വക ഉച്ചഭക്ഷണം അന്തേവാസികൾക്ക് നൽകുകയും അവർക്കൊപ്പം അംഗങ്ങൾ ഭക്ഷണം കഴിക്കുകയും ചെയ്തു. കൂടാതെ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അന്തേവാസികൾക്ക് സന്തോഷം പകർന്നു.

ചടങ്ങിൽ ക്ലബ്ബ് വക ധനസഹായം മരിയ ഭവൻ അധികൃതർക്ക് കൈമാറി. മരിയ ഭവൻ ഡയറക്ടർ സിസ്റ്റർ സൂസി, ക്യൂൻസ് ക്ലബ്ബ് പ്രസിഡന്റ് ടി. ഭാർഗവി, ഷീറോസ് ക്ലബ് സെക്രട്ടറി എ.ടി. സവിത എന്നിവരും വിവിധ സാമൂഹ്യ പ്രവർത്തകരും ചടങ്ങിൽ സംസാരിച്ചു. വൈസ്മെൻ നേതാക്കളായ സി. വിശ്വനാഥൻ, ടി. സത്യൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Permalink:

https://localnews.com/international-

അടുത്ത വാർത്താ വിവരങ്ങൾ പങ്കുവെക്കൂ, നമുക്ക് തുടർന്ന് പോകാം.


വളരെ പുതിയ വളരെ പഴയ