Zygo-Ad

പെരളശ്ശേരിയില്‍ വീട്ടില്‍ വോട്ടിങ് സ്ലിപ്പ് കൊടുക്കാൻ ഗേറ്റ് തുറന്ന ബിഎല്‍എയ്ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു


പെരളശ്ശേരി: ധർമ്മടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരളശ്ശേരി പഞ്ചായത്തിലെ ബാവോഡ് വീട്ടില്‍ വോട്ടിങ് സ്ലിപ്പ് കൊടുക്കാൻ പോയ ബിഎല്‍ എയെ നായ കടിച്ചു പരുക്കേല്‍പ്പിച്ചു.

വീട്ടില്‍ വളർത്തുന്ന നായയാണ് കൂട്ടില്‍ നിന്നും ഇളകി വന്ന് കടിച്ചു പരുക്കേല്‍പിച്ചത്.

രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ ബിഎല്‍എ കെ.വി പ്രശാന്തിനാണ് കടിയേറ്റത്. സ്‌ക്വാഡ് വർക്കിൻ്റെ ഭാഗമായി ഞായറാഴ്ച്ച വീട്ടില്‍ കയറുന്നതിനായി ഗേറ്റ് തുറക്കുന്നതിനിടെ ഓടിയെത്തിയ വളർത്തുനായ ഗേറ്റിന് പുറത്തു നിന്നും കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്. കൂടെയുണ്ടായിരുന്നവർ കടിയേല്‍ക്കാതെ രക്ഷപെട്ടു. പരുക്കുകളേറ്റ പ്രശാന്തൻ ചികിത്സ തേടി.

വളരെ പുതിയ വളരെ പഴയ