Zygo-Ad

കോൺഗ്രസ് നേതാവിനു നേരെ അക്രമം.

 



 ചിറ്റാരിപറമ്പ് : ചിറ്റാരിപ്പറമ്പിൽ കോൺഗ്രസ് നേതാവിനു നേരെ സി പി എം അക്രമമെന്ന് ആരോപണം. പരശൂർ ബുത്ത് പ്രസിഡൻ്റ് പുത്തൻ മഠത്തിൽ ശരത്ത് (32) ആണ് മർദ്ധനമേറ്റത്. ചിറ്റാരിപ്പറമ്പ് മണ്ഡലം സെക്രട്ടറി കൂടിയാണ്.

ഇന്നലെ യാണ് സംഭവം. ചിറ്റാരിപ്പറമ്പ് ഹൈസ്കൂളിന് സമീപത്തെ മദ്രസയ്ക്കടുത്ത് കൊട്ടിക്കലാശത്തിന് എത്തിയതായിരുന്നു ശരത്ത്. സി പി എം പ്രവർത്തകനായ അശ്വന്താണ് അക്രമിച്ചതത്രെ.

യാതൊരു പ്രകോപനവും കൂടാതെ അസഭ്യ വർഷം ചൊരിയുകയും അക്രമിക്കുകയായിരുന്നുവെന്ന് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ കഴിയുന്ന ശരത്ത് പറഞ്ഞു. വലതുകൈയ്യുടെ എല്ല് തകർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് കണ്ണവം പോലീസിൽ പരാതി നൽകി

വളരെ പുതിയ വളരെ പഴയ