Zygo-Ad

ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം: തലയ്ക്ക് ഗുരുതര പരിക്ക്, അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് ആരോപണം


മട്ടന്നൂർ നിയോജക മണ്ഡലത്തിലെ മാലൂർ പഞ്ചായത്തിൽ കുണ്ടേരിപൊയിൽ ബൂത്ത് ഏജന്റ് മനോളി ഷൈജുവിനെ സിപിഎമ്മുകാർ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചതായി ആരോപണം.

 കുണ്ടേരിപൊയിൽ എൽപി സ്‌കൂളിൽ ബൂത്ത് ഏജന്റായി അപേക്ഷ സമർപ്പിച്ചതിനു ശേഷം തിരിച്ച് വരുമ്പോൾ ആക്രമിക്കുകയായിരുന്നു. 

തലശ്ശേരി നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ഒ നിധീഷ് സന്ദർശിച്ചു. തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി പി എം നേതൃത്വത്തിൻ്റെ ശ്രമം വോട്ടർമാർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു

വളരെ പുതിയ വളരെ പഴയ