പേരാവൂർ:പേരാവൂർ മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സിപിഎമ്മിനെ സഹായിച്ചെന്നാരോപിച്ച് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് തോമസ് വർഗീസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫിനെ പരാജയപ്പെടുത്താൻ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം.
നേരത്തെ കണ്ണൂർ ഡിസിസി സെക്രട്ടറിയായി തോമസ് വർഗീസിനെ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം റദ്ദാക്കിയിരുന്നു. തന്റെ പദവി നഷ്ടപ്പെടാൻ കാരണം സണ്ണി ജോസഫാണെന്ന് തോമസ് വർഗീസ് നേരത്തെ പരസ്യമായി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പുറത്താക്കൽ നടപടിയുണ്ടായത്.
