കൂത്തുപറമ്പ് പാറാലിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് പാഞ്ഞുകയറി അപകടം സംഭവിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. അപകടസമയത്ത് കടയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തലശ്ശേരി ഭാഗത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പിക്കപ്പ് വാൻ ഇടിച്ച് കടയുടെ മുൻവശത്തെ റൂഫിംഗ് ഷീറ്റുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. ഏകദേശം ഇരുപത്തയ്യായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ കെ ദിനേഷ് പറഞ്ഞു. പുലർച്ചെ 12 മണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് നിഗമനം. അമിതവേഗതയോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്ന് സംശയിക്കുന്നു. മുൻപും ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ വാഹനാപകടങ്ങൾ ഉണ്ടായിട്ടുള്ളതായും നാട്ടുകാർ പറയുന്നു.

