Zygo-Ad

ഉളിയിൽ പാലത്തിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം പിക്കപ്പ് ഡ്രൈവർ മരിച്ചു


 


ഇരിട്ടി: ഉളിയിൽ പാലത്തിന് സമീപം പിക്കപ്പ് വാനും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മരണപ്പെട്ടു. ചക്കരക്കൽ സ്വദേശി യൂനുസ് ആണ് മരിച്ചത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. അപകടത്തിൽ ബസ്സിലെ രണ്ട് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.

കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസ്സാണ് പിക്കപ്പുമായി കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് തകർന്ന പിക്കപ്പിനുള്ളിൽ കുടുങ്ങിയ യൂനുസിനെ നാട്ടുകാരും മറ്റും ചേർന്നാണ് പുറത്തെടുത്തത്. ഉടൻ തന്നെ ഇരിട്ടി അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

 


വളരെ പുതിയ വളരെ പഴയ