അഞ്ചരക്കണ്ടി: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ബി.ഡി.എസ് വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. തിരുവനന്തപുരം ചാലക്കടവ് സ്വദേശികളായ രാജൻ - ലത ദമ്പതികളുടെ മകൻ നിധിൻ രാജ് (23) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീഴാനിടയായ സാഹചര്യം പോലീസ് അന്വേഷിച്ചു വരികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.
