പ്രശസ്തമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുന്നോടിയായുള്ള പ്രാരംഭ ചടങ്ങുകൾ മെയ് 2-ന് പ്രാകൂഴത്തോടു കൂടി ആരംഭിക്കും. ഉത്തരമലബാറിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂരിൽ മെയ് 23-നാണ് നീരെഴുന്നള്ളത്ത് നടക്കുക. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ വൈശാഖ മഹോത്സവത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന സുപ്രധാന ചടങ്ങായ നെയ്യാട്ടം മെയ് 29-ന് രാത്രി നടക്കും.
മെയ് 30-ന് നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്തിന് ശേഷം മാത്രമേ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. മെയ് 30-ന് അർദ്ധരാത്രി ഭണ്ഡാരം അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് മുതലുള്ള ചടങ്ങുകൾ പ്രമാണിച്ച്, ഉച്ചശീവേലിക്ക് ശേഷം സ്ത്രീകൾക്ക് അക്കരെ ക്ഷേത്രത്തിൽ പ്രവേശനമുണ്ടാകില്ല.
ഉത്സവകാലത്തെ പ്രധാന ചടങ്ങുകളുടെ തീയതികൾ താഴെ പറയുന്നവയാണ്:
ജൂൺ 5: തിരുവോണം ആരാധന
ജൂൺ 7: ഇളനീർവെപ്പ്
ജൂൺ 8: ഇളനീരാട്ടം, അഷ്ടമി ആരാധന
ജൂൺ 10: രേവതി ആരാധ
ജൂൺ 14: രോഹിണി ആരാധന
ജൂൺ 16: തിരുവാതിര ചതുശ്ശതം
ജൂൺ 17: പുണർതം ചതുശ്ശതം
ജൂൺ 19: ആയില്യം ചതുശ്ശതം
ജൂൺ 20: മകം കലം വരവ്
ജൂൺ 23: അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ
ജൂൺ 24-ന് നടക്കുന്ന തൃക്കലശാട്ടോടു കൂടി ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് സമാപനമാകും.

