അയ്യപ്പൻതോട്: മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ കിണവക്കൽ - വേങ്ങാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അയ്യപ്പൻതോട് പാലത്തിൻ്റെ പുനർനിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി.
മെയ് 20 വരെയാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ ഉപവിഭാഗം) അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ബദൽ പാത
പാലം പണി നടക്കുന്നതിനാൽ വാഹനങ്ങൾ താഴെ പറയുന്ന വഴി തിരിച്ചുവിടേണ്ടതാണ്:
കിണറ്റിൻ്റവിടെ - ശങ്കരനെല്ലൂർ - കൈതച്ചാൽ റോഡ് വഴി വാഹനങ്ങൾക്ക് കടന്നു പോകാവുന്നതാണ്.
യാത്രക്കാർ ഈ മാറ്റം ശ്രദ്ധിക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു
traffic-alert-ayyappanthode-bridge-reconstruction-may-20
