പൊന്ന്യം കുണ്ടുചിറയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കുണ്ടുചിറ ചെഗുവേര ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന പഞ്ചാരേന്റവിട രാജൻ (58) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്. ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഷോക്കേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
