Zygo-Ad

ഗതാഗതം പൂർണ്ണമായും നിരോധിച്ചു


മട്ടന്നൂർ: മരുതായി പാലം- ഇരിക്കൂർ റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മരുതായി പാലം മുതൽ കൊളപ്പ വരെയുള്ള ഭാഗത്ത് ഗതാഗതം പൂർണ്ണമായും നിരോധിച്ചു.  

ഇരിക്കൂർ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ മണ്ണൂർ മരുതായി വഴി മട്ടന്നൂർ കോടോളിപ്രം റോഡും കൊളപ്പ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കോടോളിപ്രം മട്ടന്നൂർ റോഡും മറ്റ് അനുയോജ്യമായ റോഡുകളും ഗതാഗതത്തിനായി ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ