ഉളിയിൽ: നരയംപാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനെ തുടർന്ന് ഉടൻ തന്നെ തീപിടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് പൂർണമായും കത്തി നശിച്ചു. ഗുരുതരമായി പരിക്കേറ്റ യാത്രികനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഭാഗികമായി വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
