Zygo-Ad

നിയമസഭ തിരഞ്ഞെടുപ്പ്: മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സുരക്ഷാ പരിശോധനയും റൂട്ട് മാർച്ചും


 മട്ടന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി മട്ടന്നൂരിൽ പോലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. ചാവശേരി ടൗൺ മുതൽ പത്തൊൻമ്പതാം മൈൽ വരെയായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.

മട്ടന്നൂർ സിഐ എ. ബിനു, എസ്ഐ നൗഷാദ് മൂപ്പൻ, പി.കെ. അക്ബർ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമവും സമാധാനപരവുമാക്കുന്നതിന്റെ മുന്നോടിയായി പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്താനാണ് സേന റൂട്ട് മാർച്ച് നടത്തിയത്. മാർച്ചിന് മുന്നോടിയായി ഏൽപ്പിച്ച സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി തോക്കേന്തിയ കേന്ദ്രസേനയും പോലീസുകാരും അണിനിരന്നത് പ്രദേശത്ത് വലിയ ശ്രദ്ധയാകർഷിച്ചു.


വളരെ പുതിയ വളരെ പഴയ