Zygo-Ad

ആറളം ഫാമിലെ വീട്ടിലെ കുളിമുറിയിൽ രാജവെമ്പാല , പടികൂടി ഉൾവനത്തിൽ വിട്ടു

 


ഇരിട്ടി: ആറളം ഫാം  ബ്ലോക്ക്‌ 10 ൽ ആൾപ്പാർപ്പുള്ള വീട്ടിലെ കുളിമുറിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. പുലിക്കിരി ഹൗസ് ഷിജുവിൻ്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

പാമ്പിനെ കണ്ടതോടെ ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ വിവരമറിയിക്കുകയായിരുന്നു. ഫൈനൽ വിളക്കോടും മിറാജ്  പേരാവൂരും ചേർന്നാണ് രാജവെമ്പാലയെ സാഹസികമായി പിടികൂടിയത്. ഇതിനെ പിന്നീട്  ഉൾവനത്തിൽ തുറന്നു വിട്ടു. ഫൈസൽ വിളക്കോട് പിടികൂടുന്ന 112  മത്തെ രാജവെമ്പാലയാണിത്.

വളരെ പുതിയ വളരെ പഴയ