Zygo-Ad

കയനിയിൽ വൻ ലഹരിവേട്ട: 2.5 ക്വിന്റൽ നിരോധിത ലഹരിമരുന്നും പ്രതിയും പിടിയിൽ


മട്ടന്നൂർ: കണ്ണൂർ കയനിയിൽ എക്സൈസ് സംഘം നടത്തിയ വൻ റെയ്ഡിൽ വൻതോതിൽ നിരോധിത ലഹരിമരുന്ന് പിടികൂടി. ഏകദേശം 2.5 ക്വിന്റൽ തൂക്കം വരുന്ന 11250 പാക്കറ്റ് ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കയനി സ്വദേശി ഷഫീറിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

കയനിയിലുള്ള ഷഫീറിന്റെ വീട്ടിൽ രഹസ്യവിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ ഉത്തമൻ കെ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വൻ വേട്ടയ്ക്ക് നേതൃത്വം നൽകിയത്.

പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ പ്രമോദ്, അഭിലാഷ്, സാജൻ, വത്സൻ എന്നിവരും സിവിൽ എക്സൈസ് ഓഫീസർമാരായ റിജു എ കെ, റിനീഷ്, ഷബിൻ, സന്ദീപ്, ജിഷ്ണു എന്നിവരും ഉണ്ടായിരുന്നു. വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ അമൃത, സബീന എന്നിവരും സംഘത്തിന്റെ ഭാഗമായിരുന്നു.

മേഖലയിലെ ലഹരി വിപണന ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.





വളരെ പുതിയ വളരെ പഴയ