Zygo-Ad

മൂന്നുപെരിയയിൽ K.S.R.T.C ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


 മൂന്നുപെരിയ: മകളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ K.S.R.T.C ബസ്സിടിച്ച് പിതാവ് മരിച്ചു, കീഴത്തൂർ നാഗത്താർ മുണ്ട്യാടി വീട്ടിൽ എൻ.എം. ബാലകൃഷ്ണൻ (62) ആണ് മരിച്ചത്.

കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ മൂന്നുപെരിയ AKG വായനശാലയ്ക്ക് സമീപം ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.

കെ.എസ്.ആർ.ടി.സി ബസ് ഇവരെ മറികടക്കുന്നതിനിടെ റോഡ്  അരികിൽ നിർത്തിയിട്ട ഓമ്നി വാനിനും ബസിനും ഇടയിൽ ഇരുവരും പെട്ടു പോവുകയും ബസിൻ്റെ പിൻഭാഗം ഇടിച്ചു പിതാവ് അടിയിൽ വീഴുകയായിരുന്നു , നാട്ടുകാർ ഏറെ പരിശ്രമിച്ചാണ് ഇവരെ പുറത്തെടുത്തത്.

ചാലയിലെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിൽ ഇരിക്കെയാണ് മരണപ്പെട്ടത്.

കക്കാട് സ്പിന്നിങ് മിൽ മുൻ ജീവനക്കാരനും കീഴത്തൂർ ശ്രീ മേനരയരോത്ത് ഭഗവതി ക്ഷേത്രത്തിലെ കോമരവുമായിരുന്നു.

പരേതരായ കൃഷ്ണൻ നമ്പ്യാരുടെയും- ദേവിയമ്മയുടെയും മകനാണ്. ഭാര്യ: ആർ. മണിമേഖല. മക്കൾ: സ്മിൽന(വെൽനസ് മാർക്കറ്റിങ്), വൈശാഖ് (ഇന്ത്യൻ ആർമി).

മരുമക്കൾ: രജിൽ (നരവൂർ,CRPF), സീഷ്ണ(കീഴത്തൂർ).

സഹോദരങ്ങൾ :കെ.നാരായണൻ, എൻ.എം. ചന്ദ്രൻ, പരേതനായ കെ.ഗോവിന്ദൻ.

ശവസംസ്ക്കാരം ഇന്ന് (21/05/26_വ്യാഴം) രാവിലെ 11 മണിക്ക് പിണറായി പന്തക്കപ്പാറ പ്രശാന്തിയിൽ.

വളരെ പുതിയ വളരെ പഴയ