കൂത്തുപറമ്പ് പ്രസ് ഫോറം ഏർപ്പെടുത്തിയ കെ കെ കൃഷ്ണൻ സ്മാരക മാധ്യമ അവാർഡിന് ദേശാഭിമാനി പിണറായി ഏരിയ ലേഖകൻ ടി കെ അനൂപ് അർഹനായി. അയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മെയ് 21 ന് കൂത്തുപറമ്പ് വ്യാപാര ഭവൻ ഹാളിൽ നടക്കുന്ന കെ കെ കൃഷ്ണൻ അനുസ്മരണ ചടങ്ങിൽ വെച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അവാർഡ് വിതരണം ചെയ്യും.
കൂത്തുപറമ്പ് പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഭാരവാഹികൾ പുരസ്കാരം പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ വി ഷിജിത്ത്, ജൂറി അംഗം ജെ പി നിർമലഗിരി, പ്രസ് ഫോറം ഭാരവാഹികളായ എൻ ധനജ്ഞയൻ, ടി കെ അനീഷ്, എൻ സൂരജ്, എം എ ബിജു എന്നിവർ പങ്കെടുത്തു.

