കീഴ്പ്പള്ളിയിൽ യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. കീഴ്പ്പള്ളി ടൗണിലെ മത്സ്യവിൽപ്പനക്കാരനായ കോഴിയോടെ കാപ്പാടൻ കുഞ്ഞമ്മദ് (53) ആണ് മരിച്ചത്. പ്രകടനത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണ ഉടൻ തന്നെ കുഞ്ഞമ്മദിനെ കീഴ്പ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറളത്തെ കാപ്പാടൻ അബ്ദുല്ല - ആലിമ ദമ്പതികളുടെ മകനാണ്. സുബൈദയാണ് ഭാര്യ. അഫ്സൽ, അഫസീല, നജ ഫാത്തിമ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഇബ്രാഹിം, യൂസഫ്, സൈനബ, അഷ്റഫ്. മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുതിയങ്ങാടി മഖാമിൽ സംസ്കരിക്കും.
