Zygo-Ad

ചെറുവാഞ്ചേരിയിൽ ബൈക്ക് അപകടം; നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് പോലീസുകാരന് ദാരുണാന്ത്യം

 


ചെറുവാഞ്ചേരി പുളിയൻ പീടികയിൽ ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. കോഴിക്കോട് കാക്കൂർ സ്വദേശി കെ ഷാമിൽ റഹ്മാനാണ് അപകടത്തിൽ മരിച്ചത്.

യാത്രയ്ക്കിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡരികിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



വളരെ പുതിയ വളരെ പഴയ