Zygo-Ad

കൊട്ടിയൂർ തീർത്ഥാടകർക്കായി ചിറ്റാരിപ്പറമ്പിൽ ഭക്ഷണ വിശ്രമ കേന്ദ്രം ജൂൺ ഒന്നു മുതൽ

 


കൂത്തുപറമ്പ്: കൊട്ടിയൂർ തീർത്ഥാടകർക്കായി ചിറ്റാരിപ്പറമ്പ് - പൂവ്വത്തിൻകീഴിൽ ഒരുക്കുന്ന ഭക്ഷണ വിശ്രമ കേന്ദ്രത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് ടെമ്പിൾ കോ-ഓഡിനേഷൻ കമ്മിറ്റിയും ഐ.ആർ.പി.സിയും സംയുക്തമായാണ് ജൂൺ ഒന്ന് മുതൽ വിശ്രമ കേന്ദ്രം ഒരുക്കുന്നത്.

സംഘാടക സമിതി രൂപീകരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പവിന കാരായി അധ്യക്ഷത വഹിച്ചു. ടി. പവിത്രൻ, വി. ബാലൻ, കെ. രഘുത്തമൻ, പി. ജിനീഷ്, കെ. ജയപ്രകാശൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ചന്ദ്രൻ വട്ടോളിയെ കൺവീനറായും എൻ. വിജയൻ മാനന്തേരിയെ ചെയർമാനായും തിരഞ്ഞെടുത്തു.



വളരെ പുതിയ വളരെ പഴയ