Zygo-Ad

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിളക്കോട് സ്വദേശി മരിച്ചു

 




ഇരിട്ടി: വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വിളക്കോട് പാറക്കണ്ടം പാപ്പിനിശ്ശേരി ഹൗസിൽ കെ.കെ.വിജേഷ് (ബിജു, 40) ആണ് മരിച്ചത്. ഇരിട്ടി കീഴൂരിലെ ഓർമ്മ ബാറ്ററി ഹൗസിലെ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

ഒരാഴ്ച മുൻപ് വിളക്കോടിനടുത്ത് വെച്ചാണ് വിജേഷ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

പാപ്പിനിശ്ശേരി വിജയന്റെയും കെ.കെ.ഷീലയുടെയും മകനാണ്. ഭാര്യ: അഞ്ജു. മകൾ: ദേവാംഞ്ജന (പുന്നാട് നിവേദിത വിദ്യാലയത്തിലെ വിദ്യാർത്ഥിനി). സഹോദരൻ: ശ്രീജേഷ് (വർക്ക്ഷോപ്പ് ജീവനക്കാരൻ). പരേതയായ വിനീത മറ്റൊരു സഹോദരിയാണ്.

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചകഴിഞ്ഞ് മൃതദേഹം വീട്ടിലെത്തിക്കും. സംസ്കാരം ഇന്ന് വൈകിട്ടോടെ നടക്കും.

 

വളരെ പുതിയ വളരെ പഴയ