Zygo-Ad

കോട്ടയം ഗ്രാമപഞ്ചായത്ത് പരിധിയിലെ അപകടകരമായ മരങ്ങൾ സ്വന്തം ചെലവിൽ മുറിച്ചു മാറ്റണം: ഗ്രാമ പഞ്ചായത്ത് സെക്രട്ടറി


 കോട്ടയം ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അപകടകരമായ രീതിയിൽ സ്ഥിതി ചെയ്യുന്ന മരങ്ങളും ചില്ലകളും ഉടമസ്ഥർ സ്വന്തം ചെലവിൽ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മരങ്ങൾ മുറിച്ചു മാറ്റാത്തപക്ഷം, ഭാവിയിൽ ഇവ മൂലം എന്തെങ്കിലും തരത്തിലുള്ള അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായാൽ ദുരന്ത നിവാരണ നിയമപ്രകാരം അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥലഉടമകൾക്കായിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. കാലവർഷം മുന്നിൽക്കണ്ട് അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ ഈ അടിയന്തര നടപടി.

 

വളരെ പുതിയ വളരെ പഴയ